05:43pm 11 November 2026
NEWS
ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി ദൃശ്യ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
25/10/2025  11:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി ദൃശ്യ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി- അരീക്കൽ ആയുർ‌വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന അച്ചടി ദൃശ്യ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുമികച്ച ന്യൂസ് ഫോട്ടോഗ്രഫർക്കുള്ള അവാർഡ് കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനാണ്. മകന്റെ കൈകൾ, മരിക്കാത്ത കൈകൾ എന്ന ചിത്രത്തിനാണ് അവാർഡ്. മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ ഇരു കൈകളും അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവയ്ക്കപ്പെട്ട കർണാടക ബെല്ലാരി സ്വദേശി ബസവന ഗൗഡയെ കാണാനെത്തിയ നേവിസിന്റെ അമ്മ ഷെറിൻ മാത്യു കൈകൾ ചേർത്ത്പിടിച്ച് കരയുമ്പോൾ പിതാവ് സാജൻ മാത്യുവും ശസ്ത്രക്രീയ നടത്തിയ ഡോ. സുബ്രഹ്മണ്യ അയ്യരും വിതുമ്പലോടെ കൈകൂപ്പുന്നു. മകന്റെ ആ കൈകൾ വീണ്ടുമൊന്ന് കാണാനായതിന്റെ സന്തോഷത്തിൽ നിറകണ്ണുകളോടെയാണ് സാജൻ മാത്യുവും ഷെറിനും ബസവന ഗൗഡയുടെ കൈകൾ ചേർത്തു പിടിച്ചത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് ഈ രണ്ടു കൈകളെന്ന് നേവിസിന്റെ അച്ഛൻ സാജൻ മാത്യു പറഞ്ഞു. 34 വയസുകാരനായ ബസവന ഗൗഡ ബെല്ലാരിയിലെ ഒരു റൈസ് മില്ലിൽ ബോയിലർ ഓപ്പറേറ്ററായിരുന്നു. 2011 ജൂലൈയിൽ ജോലി സ്ഥലത്ത് വച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്നാണ് ഇരു കൈകളും നഷ്ടമായത് ചേർത്തല പാണാവള്ളി സ്വദേശിയായ എൻ.ആർ. സുധർമ്മദാസ് സംസ്ഥാന സർക്കാർ മാദ്ധ്യമ അവാർഡുൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയുട്ടുണ്ട്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img